NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിജിലൻസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നാലുപേർ അറസ്റ്റിൽ

മലപ്പുറം: വിജിലൻസ് ഓഫീസർ ചമഞ്ഞ് മൊബൈൽഫോണുകൾ തട്ടിയെടുത്ത കേസിൽ സംഘത്തലവൻ ഉൾപ്പെടെ നാലു പേർ പിടിയിൽ.

 

കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടൻ ഗിരീഷ് (46), പുതുകീരൻ വീട്ടിൽ അനി (36), പൂക്കോത്ത് വീട്ടിൽ ശശി ബാബു (46), കരുവേപ്പിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. ബാബുവാണ് സംഘത്തലവൻ.

കുഴൽപ്പണസംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണിയാൾ. ജില്ലാ ലഹരിവിരുദ്ധ പ്രത്യേക കർമസേനയാണ് ഇവരെ പിടികൂടിയത്. കുഴൽപ്പണം തട്ടാനായി പ്രത്യേക ടീമിന് പരിശീലനം നൽകി 25 ലക്ഷം രൂപ തട്ടാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.

 

തട്ടിയെടുത്ത മൊബൈൽ ഫോണുകളും വ്യാജ ഐഡന്റിറ്റി കാർഡുകളും സംഘം ഉപയോഗിച്ച ജീപ്പും പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia