NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അമിതഭാരം കയറ്റിയ വാഹനങ്ങൾക്കെതിരെ പരപ്പനങ്ങാടിയിൽ വിജിലൻസ് പരിശോധന ; ഒന്നരലക്ഷം രൂപ പിഴ ഈടാക്കി.

പ്രതീകാത്മക ചിത്രം

 

പരപ്പനങ്ങാടി : അമിതഭാരം കയറ്റി നിരത്തിലിറങ്ങിയ  വാഹനങ്ങൾക്കെതിരെ പരപ്പനങ്ങാടിയിൽ വിജിലൻസ് പരിശോധന നടത്തി.
ജില്ലാ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി. ഫിറോസ് എം ഷഫീഖ്, മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോയ്സ്മെന്റ് വിങ് എ.എം.വി.ഐ. സൈദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പരപ്പനങ്ങാടിയിൽ പരിശോധന നടത്തിയത്.
അമിതഭാരം കയറ്റി വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് വർദ്ധിച്ച സാഹചര്യത്തിൽ മലപ്പുറം വിജിലൻസ് യൂണിറ്റിന് ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധന.
നിയമലംഘനം കണ്ടെത്തിയ അഞ്ചു വാഹനങ്ങളിൽനിന്നായി 1,58,000 രൂപ പിഴ ഈടാക്കി. എസ്.ഐ. മോഹനകൃഷ്ണൻ, സി.പി.ഒ. സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *