NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കണ്ണൂരിൽ യുവതി വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍.

കണ്ണൂർ: പാനൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയികണ്ടെത്തി. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീടിനുള്ളിൽ കുഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 

രാവിലെ 10 മണിയോടെയാണ് സംഭവം. യുവതി വീട്ടിൽ തനിച്ചായിരുന്നു. സംഭവസ്ഥലത്ത് മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.

 

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് പോലീസ് പറഞ്ഞു. യുവതി പാനൂരിലെ ഫാര്‍മസി ജീവനക്കാരിയാണ്.

 

വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ മരണവീട്ടിലായിരുന്ന സമയത്താണ് സംഭവം നടന്നത്.

 

കൊലപാതകം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും പോലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകൾക്ക് മുമ്പാണ് ഖത്തറിലേക്ക തിരികെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia