പുല്ലുവെട്ടുന്നതിനിടെ കടന്നൽകുത്തേറ്റ് തൊഴിലാളി മരിച്ചു
പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് കടന്നല്‍ ഇളകുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ ഉടനെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളോജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംസ്കാരം വ്യഴാഴ്ച കാട്ടൂർ സെന്റ് ആൽബെട്ട്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ വടശ്ശേരിയിൽ പേഴുംപാറ കാലാക്കൽ കുടുംബാംഗം അന്നമ്മ ജോസഫ്. മക്കൾ: അജിൻ(വിദ്യാർഥി), ഏഞ്ചൽ(ഏഴാം ക്ലാസ് വിദ്യാഥിനി).
