NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവർഷം കനക്കുന്നു; അതിതീവ്ര മഴക്ക് സാധ്യത; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട്..!

കാലവർഷം കനത്തതോടെ മലപ്പുറം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ (ശനിയാഴ്ച) അഞ്ച് ജില്ലകളിലും മറ്റന്നാൾ (ഞായറാഴ്ച) മൂന്ന് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്ത മഴസാധ്യത കണക്കിലെടുത്ത് സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും അതീവ ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലർട്ട് തുടരും.

മഴയോടൊപ്പം കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജൂൺ 8 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ഉള്ളവരും പുഴകളുടെ തീരത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!