അന്താരാഷ്ട്ര ബധിര വാരാചരണം
കൊടക്കാട് ബധിര വിദ്യാലയത്തിൽ അന്താരാഷ്ട്ര ബധിരവാരാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു.
വള്ളിക്കുന്ന്: കൊടക്കാട് ബധിര വിദ്യാലയത്തിന്റേയും പരപ്പനങ്ങാടി ലയൺസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബധിര വാരം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസിന്അന്താരാഷ്ട്ര മെന്റർ ഷഫീഖ് കത്തറമ്മൽ നേതൃത്വം നൽകി. തുടർന്ന് മജീഷ്യൻ സനീഷ് വടകര അവതരിപ്പിച്ച മാജിക് ഷോ, വിസ്മയക്കാഴ്ച, കുട്ടികൾക്ക് നവ്യാനുഭവമായി.
വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. വാർഡംഗം എ.പി.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.കെ. മനോജ്മു ഖ്യാതിഥിയായി.
ടി.കെ. ബഷീർ, സി.കെ.ഷാഹിൻ, വാഹിദ് കൊടക്കാട്, മധുമേനാത്ത്, പി.എ. ഫെമിന, സലിൽ കോനാരി, കെ.ദീപ്തി, പി. സുഹറാബി, യദുകൃഷ്ണ എന്നിവർ സംസാരിച്ചു.
