NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ പാറക്കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു.

 

തിരൂരങ്ങാടി: മൂന്നിയൂർ – പാറക്കടവിൽ വിദ്യാർഥി വയലിൽ മുങ്ങിമരിച്ചു. മുന്നിയൂർ പാറക്കടവ് കല്ലുപറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീടിന് സമീപത്തെ പട്ടിശ്ശേരി വയലിലാണ് സംഭവം.

 

ഉച്ചയ്ക്ക് 3 ന് ശേഷം വീട്ടിൽ നിന്നും പോയതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ വയലിൽ ചെരുപ്പ് കാണുകയായിരുന്നു.

 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

എടരിക്കോട് ദർസ് വിദ്യാർതഥിയാണ്.

മുഹറം അവധിക്ക് നാട്ടിലെത്തിയതായിരുന്നു..
മാതാവ് : സുമയ്യ.സഹോദരിമാർ ഹന്ന, അഫിയ, ഫാത്തിമ സുഹ്റ, ആമിന.

 

 

Leave a Reply

Your email address will not be published. Required fields are marked *