ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ആൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ ആലുവ മേഖലയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അസോസിയേഷൻ (547/2012) നവമ്പർ 18,19, 20 തിയ്യതികളിൽ എറണാകുളം ജില്ലയിലെ ആലുവ ടൗൺഹാളിൽ വെച്ച് ചേരുന്ന സംസ്ഥാന സമ്മേളനത്തിൻ്റ സ്വാഗതസംഘ കമ്മറ്റി രൂപീകരണ യോഗത്തിലാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.
റഫീഖ് പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പാലക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി അമാനുള്ള ഉള്ളണം സമ്മേളന പ്രവർത്തനങ്ങൾ വിലയിരുത്തി.
സമ്മേനത്തിൽ വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിക്കും. റാലിയും പൊതുസമ്മേളനവും ടയർ മെഷിനറികളുടെ എക്സിബിഷനും നടത്തും. പൊതുസമ്മേളനത്തിന് ശേഷം ഗാനമേള, ഡാൻസ് പ്രോഗ്രാം, മറ്റുകലാപരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ കരുണൻ ചങ്ങരംകുളം, അനിൽ കുമാർ വളാഞ്ചേരി, സജി ഇടുക്കി, ഷിജു എറണാകുളം, രാജൻ മൂവാറ്റുപുഴ, അഭിലാഷ്, കെ.എം. മെഹബൂബ്, ആലിയാർ മറ്റു ജില്ലാ ഭാരവാഹികളും പങ്കെടുത്തു യോഗത്തിൽ നെജ്മു കക്കാട് നന്ദി പറഞ്ഞു.
