എം.വി. ഹസ്സൻകോയ മാസ്റ്റർ നിര്യാതനായി
പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറിയും കെ.എസ് ടു യു മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ ഹസ്സൻകോയ മാസ്റ്റർ (53) നിര്യാതനായി.
മുസ്ലിം ലീഗ് നേതാവും മുൻ ഉപമുഖ്യമന്ത്രി അവുക്കാദർകുട്ടി നഹാസാഹിബിൻ്റെ ദീർഘകാലം പേഴ്സണൽ സെക്രട്ടറിയുമായിരുന്ന വി.പി മുഹമ്മദ് സാഹിബിൻ്റെ പുത്രനാണ്.
മുല്ലവീട്ടിൽ ആമിനയാണ് മാതാവ്.
ഭാര്യ പരപ്പനങ്ങാടി നഗരസഭ വാർഡ് 24 കൗൺസിലറായ ഹരീറ ബംഗാളത്ത്.
മക്കൾ:
ഹംന (ഡെൻടിസ്റ്റ് )
ഹുദ ( എം.എസ്.സി മൈക്രോബയോളജി വിദ്യാർത്ഥി, CMS കോളേജ് കോയമ്പത്തൂർ)
ഹാബിൽ (പ്ലസ്ടു വിദ്യാർത്ഥി SNMHSS പരപ്പനങ്ങാടി)
മരുമകൻ: ഫായിസ് ഹാജ്യാർ പള്ളി മലപ്പുറം. (MTech, എഞ്ചിനിയർ L&T കമ്പനി)
സഹോദരങ്ങൾ
എം.വി അലി( അധ്യാപകൻ, സീതി സാഹിബ് പോളിടെക്നിക്, തിരൂർ)
ദുൽഫിക്കർ (അജ്മാൻ )
ആയിശ
ശബ്ന
റഹ്മത്ത്
സുഹ്റാബി (റിട്ട. ടീച്ചർ)
