കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്ന് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.
തിരൂരങ്ങാടി: കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴ്ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് സ്വദേശി യൂസുഫ് കൂരിയാടന്റെ മകൻ അഫ്‌ലഹ് (21) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 നായിരുന്നു അപകടം. എം എസ് എം ക്യാമ്പ് കഴിഞ്ഞു മടങ്ങുമ്പോൾ വെളിമുക്ക് പാലക്കലിലെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിതാഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും കൂട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അഫലഹ് ഇന്നെലെ രാത്രിയാണ് മരണപ്പെട്ടത്.
കോട്ടക്കൽ അൽഫാറൂഖ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അഫ്‌ലഹ് തിരൂരങ്ങാടി മണ്ഡലം എം.എസ്.എം ഓർഗനൈസിംഗ് സെക്രട്ടറിയും സി ആർ ഇ സംസ്ഥാന കോ ഓർഡിനേറ്ററുമാണ്. എം എസ് എഫ് കക്കാട് യൂണിറ്റ് പ്രസിഡന്റും ആണ്.
റിനൈ ടി വി കണ്ടന്റ് റൈറ്റർ ആയിരുന്നു. പിതാവ് യൂസഫ് തെന്നല വില്ലേജ് ഓഫീസ് ജീവനക്കാരനാണ് മാതാവ് : റസിയ നൂർജഹാൻ കോഴിത്തൊടിക (പറമ്പിൽ പീടിക) സഹോദരങ്ങൾ: നബീഹ്, റിഹാൻ. ഖബറടക്കം ഇന്ന് (വ്യാഴം) കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
