NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാക്കഞ്ചേരി റോഡരികിൽ കാട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ: പോലീസും ഫയർ ഫോഴ്‌സും പരിശോധന നടത്തി.

തേഞ്ഞിപ്പലം: കാക്കഞ്ചേരി ദേശീയ പാതയോരത്ത് കാട്ടിൽ നിന്നും വാഹനയാത്രക്കാർ കുട്ടിയുടെ കരച്ചിൽ കേട്ടു എന്നറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.  കുട്ടിയുടെ കരച്ചിൽ കേട്ടവർ സമീപത്തുള്ള കടയിൽ വിവരം അറിയിച്ചതോടെ കടയിലുള്ളവർ തിരച്ചിൽ നടത്തി.
ഇതറിഞ്ഞു തേഞ്ഞിപ്പലം പൊലീസും പിന്നീട് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി.
പ്രദേശത്ത് വെളിച്ചമില്ലാത്തതും കാടുമൂടിയ സ്ഥലവുമായതിനാലും ജനവാസമില്ലാത്ത സ്ഥലമായതിനാലും തെരച്ചിലിന് പ്രയാസം നേരിട്ടു. ജനംതടിച്ച് കൂടിയതോടെ ദേശീയപാതയിൽ ഏറെനേരം ഗതാഗതം കുരുക്കുണ്ടായി.
ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 10.30 ഓടെ തെരച്ചിൽ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *