NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെണ്ണല വിദ്വേഷ പ്രസംഗം; പി.സി. ജോര്‍ജ് അറസ്റ്റില്‍

കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് അറസ്റ്റില്‍. കൊച്ചി പൊലീസാണ് അറസ്റ്റ് ചെയ്തത്.

ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി.സി. ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിയെടുത്ത് എറണാകുളം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

അനിവാര്യമെങ്കില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു.

ജാമ്യവ്യവസ്ഥകള്‍ പി.സി. ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്ന് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. നിയമം പാലിക്കുമെന്ന് പി.സി. ജോര്‍ജും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടാണ് പി.സി. ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia