NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫാസിഷം, ഹിംസാത്മക പ്രതിരോധം, മതനിരാസം;  തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് യുവജാഗ്രത റാലി 29-ന്; പ്രഖ്യാപനം നടത്തി 

തിരൂരങ്ങാടി: ഫാസിഷം, ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന പ്രമേയത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജാഗ്രത റാലി സംഘടിപ്പിക്കും.

 

29-ന് വൈകീട്ട് 4 മണിക്ക് ദേശീയ പാത മേലേ പെട്രോള്‍ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ച് ചെമ്മാട് സമാപിക്കുന്ന റാലിയുടെ പ്രഖ്യാപനം സൗദി നാഷ്ണല്‍ കെ.എം.സി.സി.സി പ്രസിഡന്റും നഗരസഭ ചെയര്‍മാനാനുമായ കെ.പി മുഹമ്മദ് കുട്ടി നിര്‍വ്വഹിച്ചു.

പി. അലി അക്ബര്‍ അധ്യക്ഷനായി. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ പ്രമേയ പ്രഭാഷണം നടത്തി.

റാലിയുടെ പ്രചരണാര്‍ത്ഥം 22-ന് മുമ്പ് പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തിലും 27-ന് മുമ്പ് മേഖല തലത്തിലും മെമ്പേഴ്‌സ് മീറ്റ് നടക്കും.

പ്രഖ്യാപന കണ്‍വെന്‍ഷനില്‍ യു.എ റസാഖ്, അനീസ് കൂരിയാടന്‍, പി.ടി സലാഹു, മുസ്തഫ കളത്തിങ്ങല്‍, തൈക്കാടന്‍ മമ്മുട്ടി, യു ഷാഫി, അസീസ് ഉള്ളണം, ഉസ്മാന്‍ കാച്ചടി, പി.പി ഷാഹുല്‍ ഹമീദ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.കെ റഹീം, ടി.വി നൗഷാദ്, സി.കെ മുനീര്‍, ഫസലുദ്ധീന്‍ തയ്യില്‍, കെ മുഈനുല്‍ ഇസ്ലാം, കെ അന്‍സാര്‍, വി.എ കബീര്‍, അയ്യൂബ് തലാപ്പില്‍, ഫൈസല്‍ എടരിക്കോട്, അബ്ബാസ് പനയത്തില്‍, നൗഫല്‍ പെരുമണ്ണ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!