NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഡിവൈഡറും മറികടന്ന് എതിർവശത്ത് യാത്ര: ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.

തിരൂരങ്ങാടി:  ഡ്രൈവിങ്ങിനിടെ റോഡിൽ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിർവശത്ത് കൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തു.

തിരൂർ കാളിക്കാവ് റൂട്ടിലോടുന്ന KL10AT8227 എന്ന നമ്പറിലുള്ള ആർ.ടി.സി ബസിലെ ഡ്രൈവർ കാളിക്കാവ് സ്വദേശിയുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.

അപകടകരമായ രീതിയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് കോട്ടക്കൽ വെച്ചാണ് ഇയാൾ എതിർദിശയിലൂടെ ബസ് ഓടിച്ചത്.  ഇതോടെ ഗതാഗതക്കുരുക്കുണ്ടായി. സംഭവത്തിൻ്റെ വീഡിയോ യാത്രക്കാരിൽ ആരോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് നടപടി.

 

മലപ്പുറം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. കെ.കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ മാരായ സജി തോമസ്, ടി.വി. രഞ്ജിത്ത്, എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed