മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച; നാളെമുതൽ
തിരൂരങ്ങാടി: മൂന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച 2022 മെയ് 6,7,8,9 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടികയറ്റത്തിന് നേത്യത്വം നല്‍കും. തുടർന്ന് 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്‌മാനി കംബ്ലക്കാട് ചടങ്ങില്‍ പ്രസംഗിക്കും.
നേര്‍ച്ച ദിനമായ തിങ്കളാഴ്ച സുബഹി നമസ്‌കാരാനന്തരം മഖാമില്‍ നടക്കുന്ന മൗലിദ് പാരായണത്തോടുകൂടി സമാപന പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ സമയങ്ങളിലായി നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും മൗലിദ് പാരായണങ്ങള്‍ക്കും സയ്യിദ് ഫള്ല്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി, സയ്യിദ് ബാപ്പു തങ്ങള്‍ സിദ്ധീഖാബാദ് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന പ്രാര്‍ത്ഥന സമ്മേളനം മഹല്ല് ഖാളിയും സമസ്ത പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനവും പി. അബ്ദുല്‍ ഹ മീദ് മാസ്റ്റര്‍എം.എൽ.എ. മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളായ പൂക്കാടന്‍ മുസ്ഥഫ,കൈതകത്ത് അലവി ഹാജി, ഹനീഫ ആച്ചാട്ടില്‍, ഹനീഫ മൂന്നിയൂര്‍, കൈതകത്ത് സലീം, എളവട്ടശ്ശേരി മുഹമ്മദ് എന്ന വല്ലിയാവ, ചെമ്പന്‍ സൈതലവി, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കൈതകത്ത് ഫിറോസ്, പൂക്കാടന്‍ നൗഷാദ് എന്ന ബിച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
