NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഫോടനം; യുവതിയും കുട്ടിയും മരിച്ചു, ഭര്‍ത്താവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനം ഉണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും ഇവരുടെ മകള്‍ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്. അഞ്ചു വയസുകാരിയായ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോയിലേക്ക് ഭാര്യയെയും കുട്ടികളെയും വിളിച്ചുവരുത്തി തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെ ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നു.

വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഉള്‍പ്പടെ ഓടിക്കൂടുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *