NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൊതുജനാഭിപ്രായം സ്വീകരിക്കാൻ ജനകീയ ബജറ്റുപ്പെട്ടിയുമായി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി: നഗരസഭാ ബജറ്റിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനകീയബജറ്റ് പെട്ടികൾ സ്ഥാപിച്ച് പരപ്പനങ്ങാടി നഗരസഭ.

2022 – 23 വർഷത്തേക്കുള്ള പദ്ധതികളിലേക്കാണ് പൊതുജന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നത്.

ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി12 ബജറ്റ് പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി നഗരസഭക്ക് മുന്നിൽ നടന്ന പരിപാടി മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ ഉൽഘാടനം ചെയ്തു.നഗരസഭാ സെക്രട്ടറി, കൗൺസിലർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *