NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊച്ചി മെട്രോ പാളത്തില്‍ ചരിവ്, കെ.എം.ആര്‍.എല്‍ പരിശോധന തുടങ്ങി.

കൊച്ചി മെട്രോ പാളത്തില്‍ നേരിയ ചരിവ് കണ്ടെത്തി. പത്തടിപ്പാലത്തിനടുത്ത് 347-ാം നമ്പര്‍ തൂണിന് സമീപമാണ് ചരിവ് കണ്ടെത്തിയത്. സ്ഥലത്ത് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആര്‍.എല്‍) പരിശോധന നടത്തുകയാണ്. എന്നാല്‍ ചരിവ് ഗുരുതരമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിശദമായ പരിശോധനയ്ക്കായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരം അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് ട്രാക്ക് പരിശോധനയ്ക്ക് ഇടെയാണ് ഇത് കണ്ടെത്തിയത്. നിലവില്‍ ചരിവുള്ള പ്രദേശത്ത് കൂടിയുള്ള ട്രെയിനുകളുടെ വേഗം 20 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു. തകരാര്‍ ഗുരുതരമാണെങ്കില്‍ മാത്രം താല്‍കാലികമായി മെട്രോ സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വരും. ട്രാക്കിന്റെ മുകളിലും തൂണുകളിലും പരിശോധന നടത്തും.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം നടത്തിയത്. ഇത് വിജയകരമായിരുന്നു. പുതിയ പാതയില്‍ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആകും.

കോവിഡ് ഇളവുകള്‍ വന്നതിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ക്കിടയിലെ സമയ ദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനി വരെ തിരക്ക് കൂടിയ സമയങ്ങളില്‍ മുതല്‍ ഏഴ് മിനിറ്റ് 30 സെക്കന്‍ഡ് ഇടവിട്ടാണ് സര്‍വീസ്. തിരക്കില്ലാത്ത സമയം ഒമ്പത് മിനിറ്റ് ഇടവിട്ടാണ് മെട്രോ ഓടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia