സ്കൂട്ടറിന് സൈഡ് തന്നില്ല; ബസ് ഡ്രൈവറെ ബസില്‍ കയറി ക്രൂരമായി മര്‍ദിച്ച് യുവതി, വീഡിയോ
തന്റെ സ്കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച് യുവതി ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ഡ്രൈവറെ ബസില്‍ കയറി തല്ലി . ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് 28 വയസുകാരി നന്ദിനിക്കെതിരെ പൊലീസ് കേസെടുത്തു.
ബസില്‍ കയറി യുവതി തല്ലുന്ന വീഡിയോ യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നന്ദിനി തെറ്റായ ദിശയിലൂടെ സ്കൂട്ടര്‍ ഓടിച്ച് വരികയായിരുന്നു. ബസിന്റെ മുന്നില്‍പ്പെട്ടതോടെ മാറ്റിത്തരാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ച് സമയം തരൂ എന്നായിരുന്നു ഡ്രൈവറിന്റെ മറുപടി.
ഡ്രൈവറുടെ മറുപടിയില്‍ യുവതി തൃപ്തയാകാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിന് ഉള്ളില്‍ കയറി ഡ്രൈവറെ തല്ലുകയായിരുന്നു.
#Vijayawada: A woman attacks by kicking @apsrtc driver who was on duty, arguing that the bus hit her scooty. The woman was coming in wrong direction.
A case was filed against the woman by @VjaCityPolice. @NewsMeter_In @CoreenaSuares2 @APPOLICE100 pic.twitter.com/hFfsnMR5sq— SriLakshmi Muttevi (@SriLakshmi_10) February 9, 2022
