NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 14ന് ) 708 പേര്‍ക്ക് കോവിഡ് 19

കോവിഡ് 19: ജില്ലയില്‍ 708 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.56 ശതമാനം

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 14ന് ) 708 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 12.56  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5636 സാമ്പിളുകളാണ് പരിശോധിച്ചത്. 675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 13  കേസുകളുണ്ട്. 20 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ജില്ലയില്‍ 57,88,079 ഡോസ് വാക്‌സിന്‍ നല്‍കി

മലപ്പുറം ജില്ലയില്‍ 57,88,079 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു.
ഇതില്‍ 32,44,681 പേര്‍ക്ക് ഒന്നാം ഡോസും 25,36,396 പേര്‍ക്ക് രണ്ടാം ഡോസും 7002 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3244681 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2536396 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 7002 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!