NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഷാന്‍ വധക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാന്‍ വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയില്‍. ഷാനിനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശി അതുലും മറ്റൊരാളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

നേരത്തെ ഷാന്‍ വധക്കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്തവരാണ് അറസ്റ്റിലായിരുന്നത്. എന്നാല്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ കേസില്‍ പിടിയിലാകുന്നത് ആദ്യമായാണ്.

ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആര്‍.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും.

ആലപ്പുഴ ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia