ഫാത്തിമ ഫിദയെ ഗ്ലോബൽ കെ.എം.സി.സി അനുമോദിച്ചു.
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നിന്നും എൽ.എൽ.ബി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യാ തലത്തിൽ ഇരുപതാം റാങ്കും, ആൾ കേരള തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കിയ ഉള്ളണത്തെ കെ.കെ ഫാത്തിമ ഫിദയെ പരപ്പനങ്ങാടി മുൻസിപ്പൽ ഗ്ലോബൽ കെ.എം.സി.സി അനുമോദിച്ചു.
സീകരണ സമ്മേളനം സൗദി കെ.എം.സി.സി നാക്ഷണൽ കമ്മറ്റി സാമൂഹ്യാ സുരക്ഷാ പദ്ധതി ചെയർമാൻ അശറഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയിലേ വിദ്യാർഥികളിൽ ഐ.എ.എസുകാരേയും ഐ.പി.എസുകാരേയും വാർത്തെടുക്കുന്നതിനും സിവിൽ സർവീസുകളിൽ അവസരങ്ങൾ കിട്ടുന്നതിന് വേണ്ടിയും പഠനത്തിൽ ഉന്നത വിജയം കൈവരിക്കുന്നതിന് വേണ്ടിയും ന്യൂനപക്ഷ വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്ന പ്രവർത്തനങ്ങൾക്കാണ് കെ.എം.സി.സി ഊന്നൽ നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷനായി. വി.പി കോയഹാജി, പി.പി കുഞ്ഞാവഹാജി, സി.ടി അബ്ദുൽനാസർ, മുസ്തഫ തങ്ങൾ, കെ.പി നൗഷാദ്, ആബിദ് പറമ്പിൽ, എം.എ.കെ തങ്ങൾ, അസീസ് അമ്മാറമ്പത്ത്, അലവിക്കുട്ടി ഉള്ളണം, റംല അമാനുള്ള പ്രസംഗിച്ചു.
