NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും

മൂന്നിയൂർ: മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും.

കഴിഞ്ഞ കാല മണ്ഡലകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന എല്ലാ പൂജകളും വഴിപാടുകളും ഉണ്ടാകും. ചുറ്റുവിളിക്കിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുകയെന്ന് ക്ഷേത്രം റിസീവർമാർ, ക്ഷേത്രം വലിയ കാരണവർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *