തിരൂരങ്ങാടി ലയൺസ് ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
News Background. Seamless loop.
തിരൂരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ഇ.ഡി ദീപക് ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി അബ്ദുൽ അമർ മനരിക്കൽ, സെക്രട്ടറി എം.പി. സിദ്ധിഖ്, ട്രഷറർ ഡോ. അനി പീറ്റർ, എന്നിവർ ചാർജെടുത്തു.
ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉൽഘാടനം നടത്തി. ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികളായ അനിൽ കുമാർ,കെ. വേണു, ഡോ.ബി സുരേഷ്, ജയിംസ് വളപ്പില, ഡോ. ജോജു പോംസൺ, രാമനുണ്ണി, ഡോ. സ്മിതാ അനി, കെ.ടി. ഷാജു, ഡോ. ശ്രീബിജു, സിദ്ധീഖ് പനക്കൽ, എം.സി. മുഹമ്മദ്, എ.കെ. നിസാം, ഡോ. അബ്ദുറഹിമാൻ അമ്പാടി, കെ.ടി. റഹീദ, പരപ്പൻ അബ്ദുറഹിമാൻ, ടോണി വെട്ടിക്കാട്ട്, ജാഫർ ഓർബിസ്, എം.എൻ. നൗഷാദ്, എ.കെ ആശിഖ്, ആസിഫ് പത്തൂർ എന്നിവർ പ്രസംഗിച്ചു.
