NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ചു; എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മംഗലപുരത്ത് ട്രെയിന്‍ തട്ടി മരിച്ച അരുണ്‍ ജെറി എന്ന യുവാവിന്റെ മെബൈല്‍ ഫോണാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

അന്ന് മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യവെ ഫോണ്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് ഇയാൾ ഫോണെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മരണ ശേഷം അരുണിന്റെ ഫോണ്‍ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ചാത്തനൂരില്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച ഫോണില്‍ എസ്.ഐ ഔദ്യോഗിക സിം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 18 നാണ് അരുണ്‍ ജെറി ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ചാത്തന്നൂര്‍ എസ്.ഐആണ് ജ്യോതി സുധാകർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia