NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ഒരുക്കണം: കെ.പി.എ മജീദ്; എം.എസ്.എഫ് തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധിച്ചു.

 

പരപ്പനങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുതെന്ന പ്രമേയവുമായി തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തിരൂരങ്ങാടി മണ്ഡലത്തില്‍ മാത്രം 3527 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സീറ്റില്ല.

 

ജില്ലയില്‍ അത് കാല്‍ ലക്ഷത്തോളം വരും. ജില്ലയുടെ വിദ്യഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കാന്‍ തെയ്യാറാകണമെന്നും മജീദ് ആവശ്യപ്പെട്ടു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അര്‍ഷദ് ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നടത്തി.

പരപ്പനങ്ങാടി പുത്തിരിക്കലില്‍ നിന്നും പ്രകടനമായെത്തിയ വിദ്യര്‍ത്ഥികള്‍ പരപ്പനങ്ങാടിയി പൊതുമരമത്ത് വകുപ്പ് കോംപ്ലക്‌സിലുള്ള തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഉപരോധിക്കുകയായിരുന്നു. മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക, നെടുവ, തൃക്കുളം ഗവ.ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, എം.എസ്എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഫവാസ് പനയത്തില്‍, മന്‍സൂര്‍ ഉള്ളണം, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പി നൗഷാദ്, അമീര്‍ സുഹൈല്‍, ജാഫര്‍ വാഫി നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia