NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിലും ശരീരത്തിലും ഒളിപ്പിച്ച് ഒരു കോടിയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ പിതാവ് പിടിയില്‍

എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞിന്റെ ഡയപ്പറിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം പൊന്നാനി സ്വദേശിയാണ് കസ്റ്റഡിയിലായത്. പിതാവും മൂന്ന് ചെറിയ കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.

 

വിദേശത്ത് നിന്ന് വിമാനമിറങ്ങി പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിആര്‍ഐ യൂണിറ്റ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ കനത്ത പരിശോധനയിലാണ് പിതാവിന്റെ ദേഹത്ത് മിശ്രിത രൂപത്തിലൊളിപ്പിച്ച നിലയിലും, ഒപ്പമുണ്ടായിരുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമുള്ള സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിട്ടുണ്ട്.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരം മാത്രം വിവിധ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കോടികളുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഡിആര്‍ഐയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടത്തിന് പിന്നില്‍ വലിയൊരു കള്ളക്കടത്ത് സംഘമുണ്ടോയെന്നും ഇയാള്‍ മുമ്പും സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!