NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ പ്ലസ് ടു ഓണപരീക്ഷാ ടൈംടേബിളുകളില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്.

ബയോളജി, അക്കൗണ്ടന്‍സി പരീക്ഷകളുടെ സമയക്രമത്തിലാണ് മാറ്റം.

പുതുക്കിയ ടൈംടേബിള്‍ പ്രകാരം രണ്ട് പരീക്ഷകളും ആഗസ്റ്റ് 14ന് രാവിലെ നടക്കും.

നേരത്തെ ആഗസ്റ്റ് 18, 20 തിയ്യതികളില്‍ ഉച്ചയ്ക്ക് ശേഷം ഈ പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചത്.

വിദ്യാര്‍ഥികളുടെ സൗകരാര്‍ത്ഥ്യമാണ് പരീക്ഷകള്‍ ഒരുമിച്ച് 14ാം തിയ്യതിയിലേക്ക് മാറ്റിയത്.

കനത്ത മഴയും പ്രളയ സാഹചര്യവും കാരണം അക്കാദമിക ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ ഓണപ്പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇത് അംഗീകരിച്ചിട്ടില്ല.

മുന്‍നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 13ന് തന്നെ പരീക്ഷകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നിര്‍ദേശം.

ആഗസ്റ്റ് 20ന് പരീക്ഷകള്‍ അവസാനിക്കും. 21ാം തിയ്യതിയാണ് സ്‌കൂളുകളില്‍ ഓണാഘോഷം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!