പരപ്പനങ്ങാടിയിൽ ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് 3500 രൂപ തട്ടിയെടുത്തതായി പരാതി.
പരപ്പനങ്ങാടി : ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി.
കഴിഞ്ഞ 13 വർഷമായി പുത്തരിക്കലും സമീപപ്രദേശങ്ങളിലും സൈക്കിളിൽ ലോട്ടറി കച്ചവടം നടത്തുന്ന ഹൃദ്രോഗിയായ വലിയ വീട്ടിൽ ദാസനാണ് തട്ടിപ്പിനിരയായത്.
പുത്തരിക്കൽ സ്റ്റേഡിയത്തിന് സമീപം വെച്ച് കഴിഞ്ഞ ഒമ്പതാം തീയതിയാണ് സംഭവം.
ഒരു ചെറുപ്പക്കാരൻ എത്തി ഒമ്പതാം തീയതി നറുക്കെടുത്ത, 500 രൂപ സമ്മാനാർഹമായ 7 ലോട്ടറി ടിക്കറ്റുകൾ ദാസന് നൽകി 3500 രൂപ കൈക്കലാക്കുകയായിരുന്നു.
തീക്കറ്റിലെ 8 എന്ന നമ്പറുകൾ തിരുത്തി മൂന്ന് എന്നാക്കി ലോട്ടറിയിലെ നമ്പറുകൾ വളരെ വിദഗ്ദ്ധമായ രീതിയിലാണ് മാറ്റിയിരുന്നത്.
സാധാ ഫോൺ ഉപയോഗിക്കുന്ന ദാസന് ടിക്കറ്റുകൾ പരിശോധിക്കാൻ സാധിച്ചില്ല.
പിന്നീട് ലോട്ടറി കടയിലെത്തി ടിക്കറ്റുകൾ സ്കാൻ ചെയ്തപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.
