NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

 

പരപ്പനങ്ങാടി: ഷൊർണൂരിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പരപ്പനങ്ങാടി സ്വദേശി പിടിയിലായി.

പരപ്പനങ്ങാടി സദ്ദാം ബീച്ച് കെ.ടി നഗർ സ്വദേശി അങ്ങമൻ്റെ പുരക്കൽ മുസ്തഫ (45) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

യാത്രക്കാർ കുറവായിരുന്ന കമ്പാർട്ടുമെൻ്റിൽ വെച്ചായിരുന്നു അതിക്രമം. യുവതിയുടെ എതിർപ്പ് അവഗണിച്ചും പ്രതി നിരന്തരം പിന്തുടരുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും പരാതിയിൽ പറയുന്നു.

സംഭവം ട്രെയിനിൽ വെച്ച് നടന്നതിനാൽ യുവതിയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരപ്പനങ്ങാടി എസ്.ഐ. ശ്യാം, എ.എസ്.ഐ. സ്വപ്ന, ജോഷി, അഭിലാഷ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പരപ്പനങ്ങാടിയിൽ വെച്ച് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *