NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മൂന്നു ഡിവിഷനുകളിൽ ലീഗിന് രണ്ട് സ്ഥാനാർത്ഥികൾ

 

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ മൂന്നു ഡിവിഷനുകളിൽ ലീഗിന് രണ്ട് സ്ഥാനാർത്ഥികൾ.

ഡിവിഷൻ 20- പാലത്തിങ്ങൽ, 21- കീരനല്ലൂർ, 22 കൊട്ടന്തല എന്നീ മൂന്ന് ഡിവിഷനുകളിലാണ് നേരത്തെ നിശ്ചയിച്ച സ്ഥാനാർത്ഥിക്ക് പുറമേ ലീഗിൻറെ ഓരോ വിമത സ്ഥാനാർത്ഥികൾ നിലവിലുള്ളത്.

ഡിവിഷൻ 20 ൽ മുൻ കൗൺസിലർ എ വി ഹസ്സൻകോയയുടെ മരുമകളാണ്.

21 ൽ മുൻ കൗൺസിലർ അസീസ് കൂളത്തിന്റെ ഭാര്യയാണ് ലീഗിൻ്റെ വിമത.

ഡിവിഷൻ 22 ൽ കെഎംസിസി നേതാവിന്റെ മരുമകളാണ് വിമത സ്ഥാനാർത്ഥി.

ഇന്നലെ വൈകിട്ട് മൂന്നുമണി വരെയായിരുന്നു പിൻവലിക്കേണ്ട സമയം. ഡമ്മിയായി പത്രി നൽകിയവർ പത്രിക പിൻവലിച്ചെങ്കിലും മൂന്ന് ഡിവിഷനുകളിലുള്ള മൂന്ന് ലീഗ് വിമതർ പിൻവലിച്ചിട്ടില്ല.

ഒരേ ഡിവിഷനിൽ ലീഗിൻറെ രണ്ടു സ്ഥാനാർത്ഥികൾ വന്നതിൽ അണികൾക്കിടയിൽ അതൃപ്തിയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *