NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റോഡ് റെഡിയാക്കാൻ മൊബൈൽ ആപ്പ് ഉടൻ ; പരാതി നേരിട്ടറിയി ക്കാമെന്ന് മന്ത്രി റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ജൂൺ 7 മുതൽ ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ് വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട എഞ്ചിനീയർമാരെ അറിയിക്കും.

പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ആർഎംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്.

പരാതി പരിഹരിച്ച ശേഷം വിവരം ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും. റോഡ് മൈന്റെനൻസ് മാനേജ്‌മെന്റ് സിസ്റ്റം (ആർഎംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്.

തെരഞ്ഞെടുത്ത 7000 കി.മി കോർ റോഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സിസ്റ്റത്തിൽ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *