വിവിധ ഇടങ്ങളില്‍ മോഷണം നടത്തി വിലസിയ പ്രതി തിരൂരങ്ങാടിയില്‍ പിടിയില്‍ ; പ്രതിക്ക് കൊലകേസുകള്‍ ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി 22 കേസുകൾ
തിരൂരങ്ങാടി: വിവിധ ഇടങ്ങളില്‍ മോഷണം നടത്തി വിലസിയ പ്രതി തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു.
മലപ്പുറം എം.എസ്.പി ക്യാംപിന് സമീപം താമസിക്കുന്ന നെച്ചിക്കുന്നത്ത് വേണുഗാനൻ (53)ആണ് അറസ്റ്റിലായത്.
ജൂൺ 18ന് ചെമ്മാട് കോഴിക്കോട് റോഡിലെ മാനീപാടത്തുള്ള പെട്രോൾ പമ്പിൽനിന്നും എണ്ണായിരം രൂപയും,
ജൂൺ 1ന് കക്കാട് പിട്ടാപ്പിള്ളിൽ ഏജൻസി എന്ന സ്ഥാപനത്തിൽനിന്നും 31,738 രൂപ, ഏപ്രിൽ 12ന് പരപ്പനങ്ങാടി റോഡിലെ പെട്രോൾ പമ്പിന് മുൻവശത്തുള്ള റിട്ട.ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം നടത്തി നാൽപ്പതിനായിരം രൂപ എന്നിവ കവർന്നിരുന്നു.
ഈ കേസുകളിലാണ് വേണുഗാനനെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
വെള്ളിയാഴ്ച രാവിലെ കക്കാട് വെച്ച്ആയിരുന്നു പിടികൂടിയത്.
വേണുഗാനനെതീരെ താനൂർ, പരപ്പനങ്ങാടി, വേങ്ങര, മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉള്ളതായി പൊലിസ് പറഞ്ഞു.
താനൂർ ഡിവൈഎസ്പി പ്രമോദിൻ്റെ മേൽനോട്ടത്തിൽ തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ
എസ്.ഐമാരായ സത്യനാഥ്, രവി, എ.എസ്.ഐ സുബൈർ, പൊലിസുകാരായ ധീരജ്, ബിജോയ്, അജീഷ് എന്നിവരാണ് പ്രതിയെ പ്രികൂടിയത്.
