NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റെയിൽവേ പാത മുറിച്ചുകടക്കവേ അപകടം: തിരൂർ സ്വദേശി മരണപ്പെട്ടു..!

പ്രതീകാത്മക ചിത്രം

കോഴിക്കോട് മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരണപ്പെട്ടത്.

ഇന്ന് റെയിൽവേ പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുതന്നെ നൗഫൽ മരണപ്പെട്ടിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം ഇന്ന് വൈകുന്നേരം നാലുമണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!