NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂരിൽ വൻ ലഹരിവേട്ട; കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത് ഒന്നരക്കിലോ എംഡിഎംഎ

കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട. ഒരു വീട്ടിൽ നിന്ന് ഒന്നരക്കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂർ മുക്കൂട്മുള്ളൻ മടക്കൽ ആഷിഖി(27)ന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ആഷിഖിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ വീട്ടിൽ സൂക്ഷിച്ച എംഡിഎംഎ പിടിച്ചെടുത്തത്.

ഒമാനിൽ അഞ്ചുവർഷമായി സൂപ്പർമാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്ന ആഷിഖ്. ഒമാനിൽ നിന്ന് എയർകാർഗോ വഴിയാണ് ഇയാൾ ഒന്നരക്കിലോ എംഡിഎംഎ വിദേശത്തു നിന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

 

കഴിഞ്ഞ ജനുവരിയിൽ മട്ടാഞ്ചേരി പൊലീസ് നടത്തിയ റെയ്ഡുകളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവർക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.

 

ഒമാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്തിയിരുന്നത്. ഭക്ഷ്യവസ്തുക്കൾക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു എംഡിഎംഎ കടത്തിയത്. തുടർന്ന് ഇയാൾ കേരളത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ മട്ടാഞ്ചേരി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published.