തൃശ്ശൂരിൽ മകൻ അമ്മയുടെ കഴുത്തറത്തു

പ്രതീകാത്മക ചിത്രം

തൃശൂർ കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറത്തു.
അഴുവേലിക്കകത്ത് സീനത്തിന്റെ കഴുത്താണ് മകൻ അറുത്തത്.
സംഭവത്തിൽ മകൻ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.