സൗദിയിൽ പരപ്പനങ്ങാടി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി..!
1 min read
പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി പൗരനെയും യമനി പൗരനെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി.
റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി സ്വദേശി അങ്ങമ്മൻ്റെ പുരക്കൽ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
സൗദി പൗരനായ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സാദ് അല്‍-ഷഹ്‌റാനി, യെമന്‍ പൗരനായ അബ്ദുള്ള അഹമ്മദ് ബസദ് എന്നിവര്‍ക്കാണ് ശനിയാഴ്ച ശിക്ഷ നടപ്പാക്കിയത്.
റിയാദ് മേഖല ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചത്..
കടയിലെ കവർച്ച തടയാനുള്ള സിദ്ദീഖിന്റെ ശ്രമത്തിനിടെയായിരുന്നു പ്രതികളുടെ ആക്രമണം. ആ സമയം കടയിൽ മറ്റാരുമുണ്ടായിരുന്നില്ല.
വെട്ടേറ്റ് രക്തംവാർന്ന് അവശനായി കിടന്ന സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രണ്ടുപേര്‍ കടയില്‍ കയറി തലയിലും കൈകാലുകളിലും വെട്ടിപരിക്കേല്‍പ്പിച്ച് വാഹനത്തില്‍ കയറിപോയതായി സിദ്ദിഖ് മരണത്തിന് മുന്‍പ് പോലീസിന് മൊഴി നല്‍കിയിരുന്നു.
തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞ കാറിന്റെ നമ്പറില്‍നിന്ന് വാഹന ഉടമയെകണ്ടെത്തുകയായിരുന്നു.
20 വർഷമായി എക്സിറ്റ് 22- ലെ ഇതേ കടയിൽ ജീവനക്കാരനായിരുന്നു സിദ്ദിഖ്.