NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സമ്മതമില്ലാതെ വീട്ടുകാർ മറ്റൊരു വിവാഹമുറപ്പിച്ചു’; മലപ്പുറത്ത് 18കാരി ആത്മഹത്യ ചെയ്തു

‘സമ്മതമില്ലാതെ വീട്ടുകാർ മറ്റൊരു വിവാഹമുറപ്പിച്ചു. മലപ്പുറത്ത് 18കാരി ആത്മഹത്യ ചെയ്തു.

ഇന്നലെയാണ് നവവധുവായ ഷൈമ സിനിവർ എന്ന 18കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെ വീട്ടുകാർ മറ്റൊരു വിവാഹമുറപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഷൈമയുടെ പോസ്റ്റുമോർട്ടം നടക്കുക. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവർ എന്ന 18കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

അതേസമയം ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

 

ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

 

Leave a Reply

Your email address will not be published.