1.135 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.


പരപ്പനങ്ങാടി : 1.135 കിലോഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ യുവാവ് അറസ്റ്റിൽ.
ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ (34) ആണ് പരപ്പനങ്ങാടി എക്സൈസ് റൈഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 8. 30 ഓടെ ചേളാരിയിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപപ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്.
അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകൾ തുടരുമെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ കെ.ടി. ഷനൂജ് പറഞ്ഞു.
അസി.എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്, പ്രിവെന്റീവ് ഓഫീസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. ദിദിൻ, അരുൺ പാറോൽ, ഷിഹാബുദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം. ലിഷ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.