NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

റമ്പൂട്ടാൻ കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം.

 

പെരുമ്പാവൂർ കണ്ടന്തറ ചിറയത്തുവീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ (6) യാണ് മരിച്ചത്.

 

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ടംതറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് നൂറ.

 

ഞായറാഴ്‌ച വൈകീട്ട് വീട്ടിൽ മറ്റുകുട്ടികൾക്കൊപ്പം റമ്പൂട്ടാൻ കഴിക്കുന്നതിനിടെയാണ് സംഭവം.

 

ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞുവീണ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *