NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രാർത്ഥന വിഫലം : ചേലേമ്പ്രയിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം ചേലേമ്പ്രയിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടെത്തി.
ചേലേമ്പ്ര പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിനെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാണാതായത്.
കുട്ടിയെ കാണാതായത് മുതൽ നാട്ടുകാരും ഫയർഫോഴ്‌സും ദുരന്ത നിവാരണ സംഘവും നടത്തിയ തിരച്ചിലിലായിരുന്നു.
ഇതിനിടെ വെള്ളിയാഴ്ച രാവിലെ 10.15 ഓടെയാണ് പുല്ലിപ്പുഴയിൽ നിന്നും മൃതദേഹം കണ്ടത്തിയത്.
പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *