NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലുൾപ്പെട്ട പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വീണു മരിച്ചു.

പരപ്പനങ്ങാടി: വിനോദയാത്രാ സംഘത്തോടൊപ്പം ഗോവയിലേക്ക് വിനോദയാത്ര പോയ പരപ്പനങ്ങാടി സ്വദേശി ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.
ചെട്ടിപ്പടി കുപ്പിവളവിനടുത്ത് കോന്തത്ത് വത്സൻ്റെ മകൻ ജിത്തു (32) വാണ് മരിച്ചത്. കെ.കെ.സി.തംബോല മേള സംഘങ്ങളായ 33 പേരോടൊപ്പം കഴിഞ്ഞ ബുധനാഴ്ചയാണ് ചേളാരിയിൽ നിന്നും ഗോവയിലേക്ക് യാത്രപോയത്.
ഗോവയിലെത്തിയ സംഘം രാത്രി താമസത്തിനായി മുറിയെടുത്ത ബാഗാ റോഡിൽ അർപ്പുറയിലെ ഹോട്ടലിൻ്റെ നാലാംനിലയിൽ കോണിപ്പടിയിലെ അഴികളില്ലാത്ത ജനൽപ്പടിയിൽ നിന്നും താഴേക്ക് മറിഞ്ഞു വീണാണ് അപകടം.
രാത്രി 10 മണിയോടെയാണ് സംഭവം.
ഉടൻ തന്നെ കണ്ടോളിമ്മിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ചെട്ടിപ്പടിയിലെ വീട്ടിലെത്തിക്കും.
അമ്മ: രാധ
ഭാര്യ: പ്രജിത
മക്കൾ: ആദു, ശിവാനി.
സഹോദരങ്ങൾ: ജിതിൻ,
ജിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!