NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ ബോട്ടപകടം; മരണപ്പെട്ട കുടുംബാംഗത്തിന് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെ താക്കോൽ കൈമാറി.

പരപ്പനങ്ങാടി :  താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് മുസ്ലിംലീഗ് നിർമ്മിച്ച് നൽകുന്ന ഒരു വീടിന്റെ താക്കോൽ ഭാര്യയും നാല് മക്കളും നഷ്ടപ്പെട്ട കുന്നുമ്മൽ സൈതലവിക്ക് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.

 

ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽ നിന്നും 11 പേർ മരണപ്പെട്ട പരപ്പനങ്ങാടിയിലെ കുന്നുമ്മൽ കുടുംബത്തിന് രണ്ട് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ചിരുന്നു.

 

കുന്നുമ്മൽ സൈതലവിയുടെ ഭാര്യയും 4 മക്കളും സഹോദരൻ സിറാജിന്റെ ഭാര്യയും 3 മക്കളും മറ്റൊരു സഹോദരൻ ജാബറിന്റെ ഭാര്യയും ഒരു മകനുമാണ് ഒരേ കുടുംബത്തിന് നഷ്ടമായത്.

 

ചടങ്ങിൽ ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ ഉമ്മർ ഒട്ടുമ്മൽ, പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.എസ്. സൈതലവി, മുനിസിപ്പൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ഷാഹുൽ ഹമീദ്, ഭവന നിർമ്മാണ കമ്മറ്റി അംഗങ്ങളായ അങ്ങമ്മൻ കുഞ്ഞിമോൻ, പി.പി.മുഹമ്മദലി, എ.പി.ഇബ്രാഹിം, റസാക് ചേക്കാലി എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia