വേങ്ങര കണ്ണമംഗലത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ ; നിരവധി വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ
മലപ്പുറം : വേങ്ങര കണ്ണമംഗലത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് നിരവധി വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ ചികിത്സ തേടി.
കണ്ണമംഗലം അച്ചനമ്പലം ജി.യു.പി. സ്കൂളിലാണ് ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സ്കൂളിൽ വെച്ച് നടന്ന എൽ എസ് എസ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
18 വിദ്യാത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സ്കൂളിൽ നിന്ന് ചോറും ചിക്കൻ കറിയും തൈരുമാണ് ഉച്ചഭക്ഷണമായി ഇവർക്ക്
നൽകിയത്.
195 വിദ്യാര്ഥികളാണ് പരീക്ഷ എഴുതിയത്. ഒൻപത് വിദ്യാലയങ്ങളിലെ വിദ്യാര്ഥികളാണ് ഇവിടെ പരീക്ഷയെഴുതാനെത്തിയത്.
ഭക്ഷ്യവിഷബാധയേറ്റവരിലധികവും എടക്കാപറമ്പ് എൽ.പി. സ്കൂളിലേയും തോട്ടശ്ശേരിയറ എൽ.പി. സ്കൂളിലേയും
വിദ്യാര്ഥികളാണ്.
