NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ആട്ടിറച്ചി കടയിലെ മരണം: പതിനൊന്ന് മാസത്തിന് ശേഷം ഇറച്ചി വ്യാപാരി റിമാന്റിൽ

പരപ്പനങ്ങാടി: ഇറച്ചി വാങ്ങാനെത്തിയ സുഹൃത്തുമായി നടന്ന സാമ്പത്തിക ഇടപാട് തർക്കത്തിൽ കടയുടമയുടെ അടിയേറ്റ് വീണ് തൽക്ഷണം മരിച്ച സംഭവത്തിൽ പതിനൊന്നു മാസത്തിന് ശേഷം കട ഉടമയായ ഇറച്ചി വ്യാപാരിയെപൊലീസ് അറസ്റ്റു ചെയ്തു.

 

പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷന് പിറകിൽ ആട്ടിറച്ചി കച്ചവടം നടത്തുന്ന വള്ളിക്കുന്ന് സ്വദേശി നാലകത്ത്. സലീമിനെയാണ് എസ്. പി. യുടെ നിർദേശത്തെ തുടർന്ന് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

കടലുണ്ടി നഗരത്തിലെ ഭാര്യ ഗൃഹത്തിൽ താമസമാക്കിയ കോട്ടയം സ്വദേശി മുസ്തഫ ( 40 ) യാണ് കൊല്ലപ്പെട്ടത്.

ഇറച്ചി വാങ്ങാൻ സുഹ്യത്തിന്റെ കടയിലെത്തിയ മുസ്തഫയും കടയുടമ സലിമും നേരത്തെ നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ തർക്കമുണ്ടാകുകയും മുസ്തഫ അടിയേറ്റ് താഴെ വീണ് മരിക്കുകയായിരുന്നു.

എന്നാൽ തുടർന്നങ്ങോട്ടുള്ള പൊലീസ് നടപടി പ്രതിക് സഹായകമായ വിധത്തിലായിരുന്നെന്നും മരണം സ്വാഭാവികമാണന്ന് വരുത്തി തീർക്കാനാണ് പലരും ചേർന്ന് നീക്കം നടന്നതെന്നും മുസ്തഫയുടെ വിധവ പറഞ്ഞു.

താൻ എസ്.പി. ക് നൽകിയ പരാതിയിന്മേൽ താനൂർ ഡി.വൈ. എസ്. പി. നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്നും നിയമ പോരാട്ടം തുടരുമെന്നും ഭിന്നശേഷി കാരി കൂടിയായ മുസ്തഫയുടെ വിധവ ജസീന  പറഞ്ഞു.

പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *