കോഴിക്കോട് പുഴയിൽ മുങ്ങിയ വിദ്യാർത്ഥിയെ രക്ഷിക്കാനിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ മരിച്ചു.
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയും രക്ഷിക്കാൻ ചാടിയ രണ്ടു സ്ത്രീകളും ഉൾപ്പെടെ കോഴിക്കോട് മൂന്നു പേർ മുങ്ങിമരിച്ചു.
ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയിലെ പുളിക്കമണ്ണ് എന്ന കടവിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
അദ്വൈത് (13), രക്ഷിക്കാൻ ചാടിയ സിന്ധു, മിനി എന്നീ മൂന്നുപേരാണ് മരണപ്പെട്ടത്.
ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ ഈ സംഭവം.
