NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോട്ടക്കൽ സീനത്ത് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുറസാഖ് നിര്യാതനായി

തിരൂരങ്ങാടി: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും,  കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആൻഡ് സാരീസ് മാനേജിങ് ഡയറക്ടറും
തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ
 മനരിക്കൽ അബ്ദുറസാഖ് (62) നിര്യാതനായി.
കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.
നാട്ടിലെ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ അബ്ദുറസാഖ് തിരൂരങ്ങാടി
പരേതനായ മനരിക്കൽ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ മണക്കടവൻ.
മക്കൾ: ഫാത്തിമ ജസിൻ,ആയിഷ ,  സുമയ്യ , അഫ്നാൻ, റിഫ.
മരുമക്കൾ : തസ്ലീം (കടുങ്ങാത്തുകുണ്ട് ) , അർഷദ് (തിരൂരങ്ങാടി), ബാദുഷ (താമരശ്ശേരി).
സഹോരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ ഹാജി,
സീനത്ത് റഷീദ്, അബ്ദുൽ ഗഫൂർ, ഇബ്രാഹിം(സീനത്ത് ടെക്സ്റ്റയിൽസ്‌ കോട്ടയ്ക്കൽ),സഹോദരി സൈനബ മുഹമ്മദ്‌കുട്ടി.
ജനാസ നിസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമാമസ്ജിദിൽ നടക്കും. തുടർന്ന് താഴേചിന പള്ളിയിൽ ഖബറടക്കും

Leave a Reply

Your email address will not be published. Required fields are marked *