NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മകന്റെ അടിയേറ്റ് അച്ഛന്റെ മരണം; പ്രചരിപ്പിച്ചത് ഉറക്കത്തിൽ മരിച്ചെന്ന്; മകൻ വിനോദ് അറസ്റ്റിൽ..!

ഉണികൃഷ്ണൻ, വിനോദ്.

പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണിക്കൃഷ്ണന്റെ (53) മരണം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ വിനോദിനെ (27) പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.

 

കഴിഞ്ഞ 18-ന് ഉണ്ണിക്കൃഷ്ണൻ ഉറക്കം ഉണരാത്തതിനെ തുടർന്ന് ഭാര്യയും മറ്റൊരു മകനായ പ്രദീപും ചേർന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഡോക്ടറുടെ പരിശോധനയിൽ ആൾ മരിച്ചതായി കണ്ടെത്തി.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

 

സംഭവം നടന്നതിന്റെ തലേദിവസം ഉണ്ണിക്കൃഷ്ണനും വിനോദും തമ്മിൽ അടിപിടി നടന്നതായും അതിനിടയിൽ സംഭവിച്ച പരിക്കാണ് മരണത്തിന് കാരണമായതെന്നും പോലീസ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *