NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറത്ത് നീന്തല്‍ പരിശീനത്തിന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മലപ്പുറത്ത് സഹോദരനൊപ്പം നീന്തല്‍ പരിശീനത്തിന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വണ്ടൂര്‍ കുറ്റിയില്‍ പുളിശ്ശേരിയിലെ വാളശേരി ബീബുവിന്റെ മകന്‍ മുഹമ്മദ് കെന്‍സ് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ നീന്തല്‍ കുളത്തിലാണ് അപകടം സംഭവിച്ചത്.

സഹോദരനൊപ്പം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് കെന്‍സ് വെള്ളത്തില്‍ മുങ്ങി താണത്. ഒപ്പമുണ്ടായിരുന്ന കെന്‍സിന്റെ സഹോദരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുളത്തിന്റെ ഉടമസ്ഥനാണ് വിദ്യാര്‍ത്ഥിയെ കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

 

ഉടന്‍തന്നെ കെന്‍സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വണ്ടൂര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് കെന്‍സ്. മൃതദേഹം വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *