മരണത്തിൽ സംശയം: സഹോദരന്റെ പരാതിയിൽ ഖബറടക്കത്തിന് തൊട്ടുമുമ്പ് യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.

മരണപ്പെട്ട സക്കീർ

പരപ്പനങ്ങാടി : ഖബറടക്കത്തിന് മിനിറ്റുകൾക്ക് മുമ്പ് സഹോദരന്റെ പരാതിയിൽ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
പരപ്പനങ്ങാടി പനയത്തിൽ പള്ളിക്ക് സമീപം പട്ടണത്ത് സക്കീറിന്റെ മൃതദേഹമാണ് സഹോദരൻ ഫൈസലിന്റെ പരാതിയിൽ നടപടിയെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് വീണ് പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സക്കീർ. വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് മൃതദേഹം ഖബറടക്കാൻ പള്ളിയിലേക്ക് എടുക്കാനിരിക്കെയാണ് സഹോദരൻ ഫൈസൽ പരപ്പനങ്ങാടി പോലീസിൽ പരാതിപ്പെട്ടത്.
ഇതോടെ പോലീസ് കേസ്സെടുത്ത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനയക്കുകയായിരുന്നു.
മക്കൾ : ഫാത്തിമ, ഫൗസാന